1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിയ്‌ക്കുളളിലെ ടൂറിസം സാധ്യതയുളള പ്രദേശം തിരിച്ചറിഞ്ഞ് /കണ്ടെത്തി പദ്ധതി പ്രപ്പോസലിന്റെ
ഡിപിആര്‍ തയ്യാറാക്കി ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുളള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി സമര്‍പ്പിക്കേണ്ടതാണ്.
2. PRICE സോഫ്‌റ്റ്‌വെയറില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിനൊപ്പം പദ്ധതി പ്രപ്പോസലിന്റെ ഡിപിആര്‍ തയ്യാറാക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.
3. ഈ പദ്ധതിയ്‌ക്കു കീഴില്‍ ഈ പ്രദേശത്തെ/സ്ഥലത്തെ എന്തുകൊണ്ട് നിര്‍ദേശിക്കുന്നു എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യക്തമായി വിശദീകരിച്ചിരിക്കണം.
4. നിര്‍ദിഷ്ട പ്രദേശം വെളളപ്പൊക്ക ഭീഷണി ഇല്ലാത്തതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിസൗഹൃദവുമായിരിക്കണം.
5. പദ്ധതിയ്‌ക്കാവശ്യമായ നിയമപരമായ എല്ലാ അനുവാദങ്ങളും ലഭ്യമാക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.
6. നിര്‍ദിഷ്ട പദ്ധതി പ്രദേശത്തിന്റെ ഭൂവുടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നുളള ലാന്‍ഡ് എന്‍ഓസിയും പ്രപ്പോസലിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ചിരിക്കണം.
7. നിര്‍ദിഷ്ട പദ്ധതി പ്രദേശം ഒന്നിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നതാണെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് സംയുക്തമായി അപേക്ഷ നല്‍കാം.
8. പദ്ധതി പ്രദേശത്തു നിന്നും ലഭിക്കുന്ന വരുമാനം പ്രസ്‌തുത ടൂറിസം പദ്ധതിയുടെ കൃത്യമായ നടത്തിപ്പിനും പരിപാലനത്തിനുമായി ഉപയോഗിക്കേണ്ടതാണ്. പദ്ധതി പ്രപ്പോസലിനോടൊപ്പം തന്നെ ഈ വരുമാനവും അതിന്റെ ഉപയോഗവും സംബന്ധിച്ചൊരു ബിസിനസ് പ്ലാന്‍ കൂടി തയ്യാറാക്കി സമര്‍പ്പിക്കേണ്ടതാണ്.
9. പദ്ധതി തുകയുടെ 60 ശതമാനമോ 50 ലക്ഷം രൂപയോ (അതിലേതാണോ കുറവ് അത്) ആയിരിക്കും ടൂറിസം വകുപ്പ് നല്‍കുന്നത്.
10. ശേഷിക്കുന്ന തുക ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തമായോ പ്ലാന്‍ ഗ്രാന്റായോ മറ്റേതെങ്കിലും ഫണ്ടുകള്‍ (സിഎസ്‌എസ് ഉള്‍പ്പെടെ) വഴിയോ കണ്ടെത്തേണ്ടതാണ്.
11. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗിച്ചതിനു ശേഷം മാത്രമേ ടൂറിസം വകുപ്പ് ഫണ്ട് അനുവദിക്കുകയുളളൂ. ഇതിനായി തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ ടൂറിസം വകുപ്പിലേക്ക് ഫണ്ടിനുളള അപേക്ഷ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ടൂറിസം വകുപ്പിന്റെ ബന്ധപ്പെട്ട ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
12. അപേക്ഷകള്‍ ടൂറിസം വകുപ്പിന്റെ ടെക്‌നിക്കല്‍ സാങ്‌ഷന്‍ കമ്മിറ്റി പരിശോധിക്കുന്നതായിരിക്കും.
13. പദ്ധതി ടെക്‌നിക്കല്‍ സാങ്‌ഷന്‍ കമ്മിറ്റി അംഗീകരിച്ചാല്‍ ഭരണപരമായ അനുമതി ഉത്തരവാദിത്തപ്പെട്ട ഡയറക്ടറോ സര്‍ക്കാറോ നല്‍കുന്നതായിരിക്കും. പദ്ധതിയുടെ തുടര്‍നടപടികള്‍, അടിസ്ഥാന സൗകര്യം മറ്റ് നിര്‍മ്മാണങ്ങള്‍ എന്നിവയ്‌ക്കാവശ്യമായ തുക H/A 5452-01-101-99-00-34-03 അനുസരിച്ച് ചെലവിടേണ്ടതാണ്.
14. ഭരണപരമായ അനുമതി ലഭിച്ച ദിവസം മുതല്‍ 18 മാസത്തിനുളളില്‍ പദ്ധതി പൂര്‍ത്തിയായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഗവണ്‍മെന്റ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്യുക
സ.ഉ. (കൈ) നം. 24/2021/ടൂറിസം തിയതി 21-12-2021
സ.ഉ. (കൈ) നം. 5/2022/ടൂറിസം തിയതി 22-02-2022