First slide

വരൂ, നമുക്കൊന്നിച്ച്‌ പുതിയ ടൂറിസം സാദ്ധ്യതകള്‍ കണ്ടെത്താം

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയ്‌ക്കുളളിലും അവയുടെ പങ്കാളിത്തത്തോടെ കുറഞ്ഞത്‌ ഒരു വിനേദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ്‌ തുടക്കമിടുന്ന പദ്ധതിയാണ്‌ ഡെസ്റ്റിനേഷന്‍ ചലഞ്ച്‌. പദ്ധതിയുടെ ചെലവ്‌ ടൂറിസം വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നിര്‍വഹിക്കും.

കോവിഡിനു ശേഷം സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാര മേഖലയില്‍ വന്നിട്ടുളള ഉണര്‍വ്‌ നിലവിലുളള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക്‌ കൂട്ടുന്നുണ്ട്‌. അതുപോലെത്തന്നെ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ വിനോദസഞ്ചാര സാദ്ധ്യതകളുളള സ്ഥലങ്ങള്‍ വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയും വര്‍ദ്ധിച്ചിട്ടുണ്ട്‌.

ഈയവസരത്തിലാണ്‌ ടൂറിസം വകുപ്പ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടു കൂടി കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ വികസനം ലക്ഷ്യമിട്ടു കൊണ്ടുളള ഡെസ്റ്റിനേഷന്‍ ചലഞ്ച പദ്ധതി നടപ്പിലാക്കുന്നത്‌. തദ്ദേശീയ ടൂറിസം മേഖല മെച്ചപ്പെടുത്തുന്നതിനോടൊപ്പം ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളുമായി വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെ കൂട്ടിയിണക്കി കേരളത്തിന്റെ സമഗ്രമായ വികസനത്തിന്‌ വഴിയൊരുക്കുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം.

ഡെസ്‌റ്റിനേഷന്‍ ചലഞ്ചിനെ കുറിച്ച്‌ അറിയേണ്ടതെല്ലാം - ട്യൂട്ടോറിയല്‍ വീഡിയോ കാണുക